14783. നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ

1 നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ
ഉന്നതമാം അത്മാവാല്‍ തന്‍ വഴി പഠിപ്പിച്ചേന്‍
പൂര്‍ണ്ണ സമാധാനവും ദിവ്യമാം നടത്തിപ്പും
സ്നേഹത്താല്‍ താന്‍ ചൊല്ലുന്നു, ഞാനവന്റെ സ്വന്തമാം
സ്നേഹത്താല്‍ ഞാന്‍ ചൊല്ലുന്നു, അവനെന്റെ സ്വന്തമാം.

2 നീല സ്വര്‍ഗ്ഗം മേലിലും ഭൂമിയോ ഹരിതമാം
വര്‍ണ്ണ വില്ലില്‍ വാഗ്ദത്തം നീതിമാന്മാര്‍ കാണുന്നു
പക്ഷികളിന്‍ ഗാനവും പൂക്കള്‍ തന്‍ നല്‍ ഭംഗിയും
എന്നും ഓര്‍പ്പിക്കുന്നെന്നെ ഞാനവന്റെ സ്വന്തമാം
എന്നും ഓര്‍പ്പിക്കുന്നെന്നെ, അവനെന്റെ സ്വന്തമാം.

3 ആദ്യ കാല ആധികള്‍ ഇന്നെന്നെ അലട്ടിടാ
നിത്യമാം കരത്തിനാല്‍ മാറോടണച്ചെന്നെ താന്‍
തന്‍ മാറില്‍ നല്‍ ക്ഷേമമായ് താലോലിച്ചുറക്കുമ്പോള്‍
മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ ഞാനവന്റെ സ്വന്തമാം
മന്ത്രിക്കുന്നെന്‍ കാതില്‍ താന്‍ അവനെന്റെ സ്വന്തമാം.

4 ഞാനവന്റെ സ്വന്തമാം, ആരെന്നെ അകറ്റിടും?
യേശു നല്കുന്നാശ്വാസം ഹൃത്തടം നിറയ്ക്കുന്നേ
സ്വര്‍ഗ്ഗം ഭൂമി മാഞ്ഞുപോം സൂര്യ ശോഭ മങ്ങിടും
ഞാനവനായ് വാണീടും ഞാനവന്റെ സ്വന്തമാം
ഞാനവനായ് വാണീടും അവനെന്റെ സ്വന്തമാം.

Text Information
First Line: നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ
Title: നിത്യ സ്നേഹത്താല്‍ അവന്‍ കൃപയാല്‍ നടത്തിയേ
English Title: Loved with everlasting love
Author: George W. Robinson
Translator: Simon Zachariah
Meter: 77.77.77.77.77
Language: Malayalam
Copyright: Public Domain
Tune Information
Name: EVERLASTING LOVE
Composer: James Mountain
Meter: 77.77.77.77.77
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us