14782. നാശ പാപികളെ രക്ഷിപ്പാൻ

1 കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ
രക്ഷണ്യ വീരനുണ്ടെന്നു ചൊല്ലീൻ
നാശ പാപികളെ രക്ഷ ചെയ്തീടീൻ
യേശു കാരുണ്യവാൻ രക്ഷിക്കും താൻ.

നാശ പാപികളെ രക്ഷിപ്പാൻ കൈയെ
നീട്ടി ഉദ്ധാരണം ചെയ്ക വേഗം

2 തന്നെ നിന്ദിക്കിലും താൻ കാക്കുന്നല്ലോ
താപികളെ ചേർത്തു രക്ഷ ചെയ്‍വാൻ
തീക്ഷ്ണ യാചനം നാം സൗമ്യ വിളിയും
ചെയ്കിൽ വിമോചിക്കും ചെല്ലുന്നോരെ

3 ഹൃത്തിൻ ആഴത്തിൽ വികാരങ്ങളുണ്ടേ
കൃപയിൻ വീര്യം കൊണ്ടു ജ്വലിക്കും
ആർദ്രമാം സ്നേഹത്തിൻ കൈ തൊട്ടീടുമ്പോൾ
പൊട്ടക്കമ്പി ഇമ്പനാദം മീട്ടും

4 രക്ഷണ്യ വേലപോൽ ധർമ്മം മറ്റില്ല
രക്ഷകൻ നൽകും പ്രയത്നബലം
വേലിയരികത്തും ദൂതറിയിച്ചു
രക്ഷകൻ മൃത്യു ഏറ്റെന്നു ചൊൽക.

Text Information
First Line: കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ
Title: നാശ പാപികളെ രക്ഷിപ്പാൻ
English Title: Rescue the perishing, care for the dying
Author: Frances Jane (Fanny) Crosby
Translator: Unknown
Refrain First Line: നാശ പാപികളെ രക്ഷിപ്പാൻ കൈയെ
Language: Malayalam
Copyright: Public Domain
Tune Information
Name: [കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ]
Composer: William Howard Doane
Key: B♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us