14801 | The Cyber Hymnal#14802 | 14803 |
Text: | നിന്നീടിൻ യേശുവിനായ് |
Author: | George Duffield, Jr. |
Translator: | Simon Zachariah |
Tune: | [നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ] |
Composer: | George James Webb |
Media: | MIDI file |
1 നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ
ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്റെ സേനകൾക്കും
വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും
2 നിന്നീടിൻ യേശുവിന്നായ് എന്നീ പോർ വിളി കേൾ
നിങ്ങൾ നിദ്ര കൊണ്ടാലോ അവനു ലജ്ജ താൻ
നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുക
3 നിന്നീടിൻ യേശുവിന്നായ് കാഹളനാദം കേൾ
മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യമുള്ളോർ
പേടിച്ചിടേണ്ടവരെ ധൈര്യമായി ചെയ്ക പോർ
4 നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം
സ്വശക്തി ഫലിച്ചീടാ സ്വ ആശ്രയം വൃഥാ
സർവ്വായുധവർഗ്ഗം നീ ആത്മാവിൽ ധരിക്ക
ആപത്തിൻ നടുവിലും ആവതു ചെയ്ക പോർ
5 *നിന്നീടിൻ യേശുവിന്നായ് നിരന്നു നിൽക്ക നാം
ജയം യഹോവാക്കെന്നു ഉച്ചത്തിൽ ആർപ്പിടിൻ
അനേകർ വീണെന്നാലും ധീരരായ് നിൽക്ക നാം
മരണം നേരിട്ടാലും നമുക്ക് നേട്ടം താൻ
6 നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം
ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം
തേജസിൽ യേശുവോടു വാണീടും എന്നുമേ
Text Information | |
---|---|
First Line: | നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ |
Title: | നിന്നീടിൻ യേശുവിനായ് |
English Title: | Stand up, stand up for Jesus |
Author: | George Duffield, Jr. (1858) |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ സേനകളെ] |
Composer: | George James Webb |
Key: | B♭ Major |
Copyright: | Public Domain |