14475. ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ

1 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ ദൂതര്‍ സന്ദേശം ഹാ! ഹാ! യേശു ക്രിസ്തു ജാതനായ്
കാലികള്‍ നമിക്കുന്നു പുല്‍കൂട്ടില്‍ താന്‍ ശയിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്

2 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ മോദ വാര്‍ത്തയെ ഹാ! ഹാ! ശാന്തിയേകാന്‍ ജാതനായ്
സ്വര്‍ഗ്ഗത്തെ തുറന്നു താന്‍, നല്‍ മോദം മര്‍ത്ത്യര്‍ക്കേകാനായ്
യേശു ജാതനായ് യേശു ജാതനായ്

3 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
ചാവിനെ ഭയപ്പെടാ, ശാ-ന്തി! രക്ഷിപ്പാന്‍ താന്‍ ജാതനായി
നിത്യമാം സ്വര്‍ഗ്ഗത്തിലേ - ക്കെന്നെ താന്‍ വിളിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്

Text Information
First Line: ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
Title: ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
English Title: God Christian men, rejoice
Translator (English): John M. Neale
Translator (Malayalam): Simon Zachariah
Meter: 66.77.78.55
Language: Malayalam
Copyright: Public Domain
Tune Information
Name: IN DULCI JUBILO
Meter: 66.77.78.55
Key: F Major or modal
Source: German melody, 14th Century
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us