14702. ദുഃഖിതർ നാം മന്നിതിൽ

1 ദുഃഖിതർ നാം മന്നിതിൽ
വീണ്ടും കാണും വിണ്ണതിൽ
വേർപിരിയാ ദേശേ

പല്ലവി:
അതെത്ര മോദം മോദം
മോദം മോദം മോദം
അതെത്ര മോദം മോദം
വേർപെടില്ല പിന്നെ നാം

2 ദൈ-വത്തെ ഭൂവിൽ സ്നേഹിച്ചോർ
മരി-ച്ചു സ്വർഗേ പോകുമേ
പാടും ശുദ്ധരുമായ് [പല്ലവി]

3 കുഞ്ഞുങ്ങൾ കാണും സ്വർഗ്ഗത്തിൽ
നിർമ്മലരായി പ്രാർത്ഥിച്ചോർ
സണ്ടേസ്കൂൾ തന്നിലായ് [പല്ലവി]

4 ഗുരു-ക്കളേയും കാണും നാം
പുരോഹിത-രേയും കാണും നാം
പിന്നെ നാം വേർപെടാ [പല്ലവി]

5 ഓ! എത്ര മോദം! അന്നു നാം,
രക്ഷകനെ കാണും നാൾ
സിംഹാസനസ്ഥനായ്! [പല്ലവി]

6 ആമോദമായ് പാടും നാം
നിത്യ കാലം വാഴും നാം
യേശുവെ കീർത്തിക്കും [പല്ലവി]

Text Information
First Line: ദുഃഖിതർ നാം മന്നിതിൽ
Title: ദുഃഖിതർ നാം മന്നിതിൽ
English Title: Here we suffer grief and pain
Author: Thomas Bilby
Translator: Simon Zachariah
Refrain First Line: അതെത്ര മോദം മോദം
Language: Malayalam
Copyright: Public Domain
Tune Information
Name: [ദുഃഖിതർ നാം മന്നിതിൽ]
Composer: Samuel Ashmead (1847)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us