15058. സ്വീകരിക്കെൻ ജീവനെ

1 സ്വീകരിക്കെൻ ജീവനെ നിനക്കായെന്നേശുവേ
ഓരോ ശ്വാസത്തോടും ഞാൻ ചൊല്ലട്ടെ ഹല്ലെലൂയ്യാ
സ്വീകരിക്കെൻ കൈകളെ ചെയ് വാൻ സ്നേഹ ക്രിയയെ
കാലുകളും ഓടണം നീ വിളിച്ചാൽ തൽക്ഷണം

2 സ്വീകരിക്കെൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ
സ്വ-ര-മ ധരം സർവ്വം നില്ക്കുന്നു നിൻ ദൂതരായ്
സ്വീകരിക്കെൻ സമ്പത്തും എന്റെ പൊന്നും വെള്ളിയും
വേണ്ടാ ഭൂമിയിൽ ധനം എൻ നിക്ഷേപം സ്വർഗ്ഗത്തിൽ

3 സ്വീകരിക്കെൻ ഹൃദയം അതു നിൻ സിംഹാസനം
ഞാൻ അല്ല എൻ രാജാവേ നീയതിൽ വാഴേണമെ
സ്വീകരിക്കെൻ യേശുവേ എന്നെ തന്നെ പ്രിയനേ
എന്നെന്നേയ്ക്കും നിനയ്ക്കു എന്നെ ഞാൻ പ്രതിഷ്ഠിച്ചു.

4 സ്വീകരിക്കെൻ കർണ്ണത്തെ കേൾപ്പാൻ നിൻ മർമ്മങ്ങളെ
കണ്ണിന്നായ് പ്രകാശം താ നിന്നെ കാണ്മാൻ സർവ്വദാ
സ്വീകരിക്കെൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ
മഃനശക്തി കേവലം നിനക്കാ-യെരിയണം

Text Information
First Line: സ്വീകരിക്കെൻ ജീവനെ നിനക്കായെന്നേശുവേ
Title: സ്വീകരിക്കെൻ ജീവനെ
Author: Frances R. Havergal
Translator: Unknown
Meter: 77.77 D
Language: Malayalam
Copyright: Public Domain
Tune Information
Name: MESSIAH
Composer: Louis J. F. Hérold
Arranger: George Kingsley
Meter: 77.77 D
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us