14765. നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ

1 നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
കാന്തനെ മര ക്രൂശിലേറ്റിയെ
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

2 ഈശനെ മര ക്രൂശില്‍ ഏറ്റിയോ?
കാല്‍കരം ആണിപാടാല്‍ കീറിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

3 വാരിയില്‍ അവര്‍ കുന്തം കേറ്റിയോ?
രക്തം എന്നുടെ പേര്‍ക്കായ്‌ ചീറ്റിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാക്കി നീ?

4 സൂര്യന്റെ ശോഭ മാഞ്ഞുപോയപ്പോള്‍—
ഭൂതലം കൂരിരുട്ടിലാണ്ടാപ്പോള്‍—
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ ക്കി നീ?

5 നാഥന്മേല്‍ ശവ ശീല ചുറ്റിയോ?
കല്ലറക്കവര്‍ കാവല്‍ നിര്‍ത്തിയോ?
ഓ! ദുഖം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! കഷ്ടം! കഷ്ടം! കഷ്ടം!
എങ്ങു പോയ്‌! അങ്ങേ ഏകനാ-ക്കി നീ?

6 കല്ലറയുടെ കല്ലുരുണ്ടപ്പോള്‍—
വാനില്‍ താന്‍ അന്നുയിര്‍ത്തെണീ-റ്റപ്പോള്‍
ഓ! മോദം ഞാന്‍ ഓര്‍ക്കുമ്പോള്‍ ഹാ! ഭാഗ്യം! ഭാഗ്യം! ഭാഗ്യം!
വാഴും ഞാന്‍ തന്റെ സ്വര്‍ഗ്ഗ സീയോനില്‍

Text Information
First Line: നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
Title: നാഥനെ അവര്‍ ക്രൂശില്‍ തൂക്കിയേ
English Title: Were you there when they crucified my Lord
Translator: Simon Zachariah
Language: Malayalam
Source: African-American spiritual
Copyright: Public Domain
Tune Information
Name: WERE YOU THERE
Key: E♭ Major
Source: African-American spiritual
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us