14723. ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം

1 ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
ഇത്രസൗഖ്യം എങ്ങുമേ- കാണുന്നില്ല സാധു ഞാന്‍

പല്ലവി:
തന്റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
വാഴുന്നെന്തു മോദമായ്- പാടും ഞാന്‍ അത്യുച്ചമായ്

2 തന്റെ നിഴലിന്നു കീഴ് ഛഹ്നനായ് ഞാന്‍ പാര്‍ക്കയാല്‍
രാപ്പകല്‍ ഞാന്‍ നിര്‍ഭയന്‍ -ഭീതി ദൂരെ മാഞ്ഞുപോയ്ത [തന്റെ]

3 ഘോര മഹാ മാരിയോ കൂരിരുട്ടിന്‍ വേളയോ
ഇല്ല തെല്ലും ചഞ്ചലം നാഥനുണ്ടു കൂടവെ [തന്റെ]

4 ആയിരങ്ങളെന്നുടെ നേര്‍ക്കു വന്നെതിര്‍ക്കിലും
വീതിയുള്ള പക്ഷങ്ങള്‍ സാധുവേ മറച്ചിടും [തന്റെ]

5 സ്നേഹശാലി രക്ഷകന്‍-ഖേടകം താന്‍ സത്യമാം
എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിന്‍ പേര്‍ സദാ!- [തന്റെ]

Text Information
First Line: ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
Title: ദൈവത്തില്‍ ഞാന്‍ കണ്ടൊരു -നിര്‍ഭയമാം പാര്‍പ്പിടം
Author: Kunnampurathu Varghese Simon
Refrain First Line: തന്റെ ചിറകിന്നു കീഴ് ദുര്‍ഘടങ്ങള്‍ നീങ്ങി ഞാന്‍
Meter: 77.77 D
Language: Malayalam
Copyright: Public Domain
Tune Information
Name: ABERYSTWYTH
Composer: Joseph Parry (1876)
Meter: 77.77 D
Key: e minor or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us