14721. ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍

1 ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല്‍ മരിച്ചു.

ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!

2 പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

3 നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍
പാപികള്‍ക്കു ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍

4 കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു

5 പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.

Text Information
First Line: ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
Title: ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍
Author: Volbrecht Nagel
Refrain First Line: ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
Language: Malayalam
Copyright: Public Domain
Tune Information
Name: CLEMENTINE
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us