1 ദൈവത്തിന്റെ ഏക പുത്രന് പാപികളെ രക്ഷിപ്പാന്‍ മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല് മരിച്ചു.
ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!
2 പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ വീണ്ടെടുപ്പാന് എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്
3 നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍ പാപികള്‍ക്കു ജീവന് നല്കി രക്ഷിക്കുന്നീ രക്ഷകന്
4 കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു
5 പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍ ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.Source: The Cyber Hymnal #14721