15022. ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?

1 ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ
പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽ വച്ചോ? ശുദ്ധിയായോ നീ?

പല്ലവി:
കുളിച്ചോ…കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ
ഹിമം പോൽ നിഷ്കളങ്കമോ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ

2 അനുദിനം രക്ഷകൻ പക്ഷത്തോ നീ-
ശുദ്ധിയായ് നടന്നീടുന്നതു?
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടൊ-
വിശ്രമം നാഴിക തോറുമേ? [പല്ലവി]

3 കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ-
ഏറ്റവും വെണ്മയായ് കാണുമോ?
സ്വർപ്പുരത്തിൽ വാസം ചെയ്തീടാൻ യോഗ്യ-
പാത്രമായ് തീരുമോ അന്നാളിൽ? [പല്ലവി]

4 പാപക്കറ ഏറ്റ അങ്കി നീ നീക്കി-
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക.
ജീവനീരൊഴുകുന്നു അശുദ്ധർക്കായ്,
കുളിച്ചു ശുദ്ധിയായീടുക. [പല്ലവി]

Text Information
First Line: ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?
Title: ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?
English Title: Have you been to Jesus for the cleansing power?
Author: Elisha Albright Hoffman
Translator: Thomas Koshy
Refrain First Line: കുളിച്ചോ…കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ
Language: Malayalam
Copyright: Public Domain
Tune Information
Name: [ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?]
Composer: Elisha Albright Hoffman
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us