15020. ശുദ്ധാത്മാവേയെന്നെ

1 ശുദ്ധാത്മാവേയെന്നെ പാപബോധം നീ വരുത്തി വീണ്ടും
ജനിപ്പിച്ചു എന്റെ ആത്മ ജീവനെ പാലിക്കുക

പല്ലവി:
മാ ശുദ്ധാത്മാവിയേ സദാ ഞാൻ
അശുദ്ധമാം എന്നുള്ളത്തിൽ നിന്റെ
വാഴ്ത്തപ്പെട്ട വ്യാപാരങ്ങൾക്ക്
ഏല്പിച്ചിടുന്നേൻ എന്നെ

2 വേദത്തിൻ വചനം ഏറ്റം മാധുര്യകരമായ് തീർത്തു
ദൈവേഷ്ടമതിൽ നിന്നെന്നും എന്നെ അഭ്യസിപ്പിക്ക [പല്ലവി]

3 എൻ ദുഖങ്ങളിലെല്ലാം നീ എന്നാശ്വാസപ്രദനാക
യേശുവിന്റെ മാർവിൽ ചാരി ആശ്വസിപ്പാൻ കൃപ താ [പല്ലവി]

4 ദൈവത്തിൻ ഹിതപ്രകാരം ജീവനുള്ള പ്രാർത്ഥന ഞാൻ
എല്ലാനേരവും കഴിപ്പാൻ എന്നെ പഠിപ്പിക്കുക [പല്ലവി]

5 എന്നിൽ നീ വസിച്ചു പാപം തന്നുടെ അടിമ നീക്കി
സ്വാതന്ത്ര്യത്തെ എനിക്കേകി ശുദ്ധമാക്ക നാൾക്കുനാൾ [പല്ലവി]

6 യേശുവിൻ മഹിമയെയും സ്നേഹത്തിന്നളവിനെയും
എന്നിൽ നീ വെളിപ്പെടുത്തി തന്നരുൾക സർവ്വദാ [പല്ലവി]

7 യേശുവിന്നു സാക്ഷിയായി ഞാൻ എന്നും ജീവിതം ചെയ്‌വാൻ
നിന്നുടെ പരമ ശക്തി എന്മേൽ ആവസിക്കട്ടെ [പല്ലവി]

8 നിൻ ദിവ്യ ഫലങ്ങൾ എല്ലാം അൻപോടെ ഉളവാക്കെന്നിൽ
ഞാൻ യേശുവിന്നനുരൂപൻ അകേണമേ നാൾക്കുനാൾ [പല്ലവി]

Text Information
First Line: ശുദ്ധാത്മാവേയെന്നെ പാപബോധം നീ വരുത്തി വീണ്ടും
Title: ശുദ്ധാത്മാവേയെന്നെ
Author: Unknown
Refrain First Line: മാ ശുദ്ധാത്മാവിയേ സദാ ഞാൻ
Meter: 87.887 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: HANSON PLACE
Composer: Robert Lowry (1864)
Meter: 87.887 refrain
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us