15013. വേലക്കു വേലക്കു

1 വേലക്കു, വേലക്കു, ദൈവദാസന്മാർ നാം
ക്രിസ്തൻ കാണിച്ച പാത നാം പിൻ ചെല്ലണം
ഇങ്ങുവാഴുവാൻ അല്ല ശുശ്രൂഷ ചെയ് വാൻ
ഇഹത്തിൽ പിറന്ന സ്വർഗ്ഗരാജാവു താൻ

പല്ലവി:
യത്നിക്ക, യത്നിക്ക, തേടുക നേടുക
ആശിക്ക, പ്രാർത്ഥിക്ക, കർത്താവു വരും വേഗത്തിൽ

2 വേലക്കു, വേലക്കു, ചുറ്റും നോക്കുക നാം
എങ്ങും വാഴും അസത്യത്തെ പോക്കുക നാം
സർവ്വ സൃഷ്ടിയും യേശുവെ കാണും വരെ
ഉയർത്തീടുക നാം സത്യമാം കൊടിയെ [പല്ലവി]

3 വേലക്കു, വേലക്കു, ദൈവദ്രോഹങ്ങളും
വ്യാജമാർഗ്ഗങ്ങൾ നാശത്തിൻ മോഹങ്ങളും
ദൈവഭൂമിയിൽ വർദ്ധിക്കുമീ സമയേ
സ്വസ്തത യോഗ്യമോ ക്രിസ്തൻ ദാസന്മാരേ? [പല്ലവി]

4 വേലക്കു, വേലക്കു, ഇന്നു രക്ഷയിൻ നാൾ
എങ്കിലും നിത്യവും പാപശിക്ഷകളാൽ
ആയിരം ആയിരം നശിച്ചീടുന്നിതാ
രക്ഷിപ്പാൻ രക്ഷിപ്പാൻ എൻ സഹോദരാ വാ! [പല്ലവി]

5 വേലക്കു വേലക്കു ഓരോകഷ്ടങ്ങളും
പരിഹാസങ്ങൾ ഹിംസകൾ കഷ്ടങ്ങളും
സഹിച്ചും വഹിച്ചും കൊണ്ടദ്ധ്വാനിക്ക നാം
എന്നാൽ നാം ക്രിസ്തുവിൻ സത്യസേവകരാം [പല്ലവി]

6 വേലക്കു, വേലക്കു, പിന്നെ സ്വസ്ഥതയും
കർത്തൻ ദാസരാം നാം നിത്യം അസ്വദിക്കും
എൻ സന്തോഷത്തിലേക്കു പ്രവേശിക്കുക
എന്നു താൻ അരുളിച്ചെയ്യും ഹല്ലേലൂയ്യാ. [പല്ലവി]

Text Information
First Line: വേലക്കു, വേലക്കു, ദൈവദാസന്മാർ നാം
Title: വേലക്കു വേലക്കു
English Title: To the work! To the work!
Author: Frances Jane (Fanny) Crosby
Translator: Volbrecht Nagel
Refrain First Line: യത്നിക്ക, യത്നിക്ക, തേടുക നേടുക
Language: Malayalam
Copyright: Public Domain
Tune Information
Name: [വേലക്കു, വേലക്കു, ദൈവദാസന്മാർ നാം]
Composer: William Howard Doane (1871)
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us