14965. രാവിലെ വിതയ്ക്കാം

1 രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു,
മദ്ധ്യാന നേരത്തും വൈകുന്നേരവും,
കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം,
കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം.

പല്ലവി:
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം,
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം.

2 വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം,
മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട,
തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും,
കറ്റകളെ ഏന്തി ആനന്ദിച്ചിടും. [പല്ലവി]

3 കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം,
കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും;
കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ,
കറ്റകളെ ഏന്തി ആനന്ദിക്കും നാം. [പല്ലവി]

Text Information
First Line: രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു
Title: രാവിലെ വിതയ്ക്കാം
English Title: Sowing in the morning, sowing seeds of kindness
Author: Knowles Shaw
Translator: Simon Zachariah
Refrain First Line: കറ്റ ഏന്തിടാം, കറ്റ ഏന്തിടാം
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us