14935. യേശുവിൻ ശബ്ദം ഞാൻ കേട്ടു

1 യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക
എന്നന്തികെ വേഗം വന്നു അഴലൊഴിക്കുക
ഞാനനുസരിച്ചവനെ, തൻ മാർവ്വിൽ ചേരാനായ്
വിശ്രാമസ്ഥലം കണ്ടു ഞാൻ യേശുവിൻ മടിയിൽ

2 യേശുവിൻ ശബ്ദം, ഞാൻ കേട്ടു ജീവജലം ഇതാ
ദാനമായ്‌ നീ വന്നിതിനെ പാനം ചെയ്തീടുക
തൻ ദാനത്താൽ ഞാൻ സ്വസ്ഥനായ്, എൻ ആത്മം ഉണർന്നു
ഞാനവനിൽ ആവസിക്കുന്നു എന്നും എന്നേയ്ക്കുമേ

3 യേശുവിൻ ശബ്ദം ഞാൻ കേട്ടു ലോകേ വെളിച്ചം ഞാൻ
എന്നെ നോക്കി പ്രകാശിക്ക എൻ പ്രിയ ശിഷ്യനെ
തല്ക്ഷണം, നോക്കി തന്നെ ഞാൻ എൻ സൂര്യനായ് കണ്ടു.
ഭൂ യാത്ര നാൾ തീരും വരെ കാണും ഞാൻ അവനെ.

4 യേശുവിൻ ശബ്ദം ഞാൻ കേട്ടുഎൻ പിതാവിൻ വീട്ടിൽ
ഞാൻ ഒരുക്കുന്നു സ്നേഹത്താൽ നിനക്കൊരു സ്ഥലം
തൻ വാക്കു സത്യം നിശ്ചയം, കൃപയാൽ വീണ്ടെന്നെ
വാഴും ഞാൻ നിത്യ ഭവനേ താതനോടോ-ത്തെന്നും.

Text Information
First Line: യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക
Title: യേശുവിൻ ശബ്ദം ഞാൻ കേട്ടു
English Title: I heard the voice of Jesus say
Author: Horatius Bonar
Translator: Simon Zachariah
Meter: CMD
Language: Malayalam
Copyright: Public Domain
Tune Information
Name: VOX DILECTI
Composer: John Bacchus Dykes
Meter: CME
Key: g minor
Copyright: Public Domain



Media
More media are available on the tune authority page.

Suggestions or corrections? Contact us