14534. എഴപ്പെട്ട ശിശുവാമീ

എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
പശുക്കൂട്ടിൽ പിറന്നോനീ-ജീർണ്ണ വസ്ത്രം പുതച്ചോ?

1 സ്രിഷ്ടിക്കൊക്കെ ജീവനാഥൻ-എന്നെന്നേക്കും ദൈവം താൻ
ഉന്നതനാമീമഹേശൻ- ജാതം ചെയ്തോ ഈ വിധം?

2 അപ്പമോ വത്രമോ വീടോ-ഏതു മില്ലാതുഴലും
ദുഃഖമുള്ളോരിവനാരോ-സാത്താൻ മേലധികാരി

3 ദൈവമാം രക്ഷകനേശു-സ്വർഗ്ഗത്തിൽ താൻ നമുക്കു
ഭവനങ്ങളൊരുക്കുന്നു ഇല്ല കണ്ണീരവിടെ

4 ചോര ചിന്തിയൊഴുകാനും-നിന്ദാ നിഷേധങ്ങളാൽ
ഹാസ്യമാക്കപ്പെടുവാനും-ഹേതുവായോരിവനാർ?

5 ദാനം കൃപ തൻ സഭമേൽ-ചൊരിയും മാ ദൈവം താൻ
പ്രതികാരം ശത്രുവിന്മേൽ-നീതിയായ് നടത്തും താൻ

6 അക്രമികളോടു കൂടെ-ആണികളാൽ ക്രൂശിന്മേൽ
തൂങ്ങി നിന്ദ ദുഷികളെ-ഏറ്റീടുന്ന ഇവനാർ?

7 ഉന്നതെയാദ്യന്തമായ് ജീ-വിക്കും ദൈവം താനിവൻ
വാഴുന്നു താൻ നിത്യനായി-സ്വർണ്ണ നഗരമതിൽ.

Text Information
First Line: എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
Title: എഴപ്പെട്ട ശിശുവാമീ
English Title: Who is this, so weak and helpless
Author: William W. How
Translator: Rev. Thomas Koshy, 1857-1940
Meter: 87.87 D
Language: Malayalam
Copyright: Public Domain
Tune Information
Name: EIFIONYDD
Composer: John Ambrose Lloyd, Sr. (1843)
Meter: 87.87 D
Key: a minor or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us