14458. ഇന്നെയോളം തുണച്ചോനെ

1 ഇന്നെയോളം തുണച്ചോനെ
ഇനിയും തുണക്ക!
ഇഹ ദുഃഖേ രക്ഷയും നീ
ഈ എന്‍ നിത്യ ഗൃഹം

2 നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍

3 പര്‍വ്വതങ്ങള്‍ നടും മുമ്പേ
പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാധിയായ്
പാര്‍ക്കുന്നല്ലോ സദാ

4 നിന്‍ ആജ്ഞയാല്‍ മൃത്യു വരും
ഉയര്‍പ്പിക്കും വീണ്ടും
രാഷ്ട്രങ്ങളോ വാഴും പിന്നെ
മണ്ണടിയും വീണ്ടും*

5 ആയിരം വര്‍ഷം നിനയ്ക്കു
ആകുന്നിന്നലെപോല്‍
ആദിത്യോദയമുംബിലെ
അല്പ യാമം പോലെ

6 ജീവനുറ്റ ജാതി ജനം
ജീവ ഭാരമൊപ്പം
പ്രളയത്താല്‍ നശിച്ചു പോയി
മറന്നുപോയ്‌ കാലം.*

7 നിത്യ നദി പോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്ര പോലെ അത്രേ

8 സാമ്രാജ്യങ്ങള്‍ പൂക്കള്‍ പോലെ
ഉദിച്ചു നില്‍ക്കുന്നു
തോട്ടക്കാരന്‍ പറിക്കുമ്പോള്‍
അന്ധകാരം ചുറ്റും.*

9 ഇന്നെയോളം തുണച്ചോനെ!
ഇനിയും തുണക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈ എന്‍ നിത്യ ഗ്രഹം.

Text Information
First Line: ഇന്നെയോളം തുണച്ചോനെ
Title: ഇന്നെയോളം തുണച്ചോനെ
English Title: Our God, our help in ages past
Author: Isaac Watts
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [ഇന്നെയോളം തുണച്ചോനെ]
Composer: William Croft (1708)
Key: C Major
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.