പാപക്കടം നീക്കുവാൻ

പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം (Pāpakkaṭaṁ nīkkuvān yēśuvin raktaṁ mātraṁ)

Author: Volbrecht Nagel
Tune: PLAINFIELD (Lowry)
Published in 1 hymnal

Audio files: MIDI

Representative Text

1 പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം

പല്ലവി:
ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
രക്ഷിക്കുന്നു പാപിയേ നിൻ തിരുരക്തം മാത്രം

2 വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം [പല്ലവി]

3 ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറേയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം [പല്ലവി]

4 സാത്താനെ ആർ ജയിക്കും? യേശുവിൻ രക്തം മാത്രം
തീ അമ്പിനെ കെടുത്തും യേശുവിൻ രക്തം മാത്രം [പല്ലവി]

5 ശാപത്തെ നീക്കിയതു യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതു യേശുവിൻ രക്തം മാത്രം [പല്ലവി]

6 പുത്രത്വത്തിൻ അധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാരം യേശുവിൻ രക്തം മാത്രം [പല്ലവി]

7 ശുദ്ധ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം [പല്ലവി]

8 എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങുംസ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം [പല്ലവി]

9 എന്റെ പ്രിയനേശുവേ! രക്തമണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം [പല്ലവി]

Source: The Cyber Hymnal #14830

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം (Pāpakkaṭaṁ nīkkuvān yēśuvin raktaṁ mātraṁ)
Title: പാപക്കടം നീക്കുവാൻ
Author: Volbrecht Nagel
Language: Malayalam
Refrain First Line: ശ്രീയേശു ക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടെ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14830

Suggestions or corrections? Contact us