ഒന്നുമില്ലായ്മയില്‍ നിന്നെന്നെ

ഒന്നുമില്ലായ്മയില്‍ നിന്നെന്നെ (Onnumillāymayil ninnenne)

Author: Anonymous
Tune: SWEET BY AND BY (Webster)
Published in 1 hymnal

Audio files: MIDI

Representative Text

1 ഒന്നുമില്ലായ്മയില്‍ നിന്നെന്നെ,
നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു,
നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ-
പുത്രനെ തന്നു രക്ഷിച്ചു നീ.

പല്ലവി:
നിന്‍ മഹാ കൃപയ്ക്കായ്‌
നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും (2)

2 ഈ ലോകത്തില്‍ വന്നേശു എന്റെ-
മാലൊഴിപ്പാന്‍ സഹിച്ചു ബഹു—
പീഡകള്‍ സങ്കടങ്ങള്‍ പങ്ക-
പ്പാടുകള്‍ നീച മരണവും. [പല്ലവി]

3 മോചനം വീണ്ടും ജനനവും,
നീച പാപിയെന്മേല്‍ വസിപ്പാന്‍,
നിന്നാത്മാവിന്റെ ദാനവും നീ,
തന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും. [പല്ലവി]

4 അന്ന വസ്ത്രാദി നന്മകളെ,
എണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞു,
തിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെ,
കണ്മണി പോലെ കാക്കുന്നു നീ. [പല്ലവി]

5 നാശമില്ലാത്തവകാശവും,
യേശുവിന്‍ ഭാഗ്യ സന്നിധിയില്‍,
നീതിയിന്‍ വാടാ മുടിയതും,
നിന്‍ മക്കള്‍ക്കു സ്വര്‍ഗ്ഗേ ലഭിക്കും. [പല്ലവി]

Source: The Cyber Hymnal #14542

Author: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: ഒന്നുമില്ലായ്മയില്‍ നിന്നെന്നെ (Onnumillāymayil ninnenne)
Title: ഒന്നുമില്ലായ്മയില്‍ നിന്നെന്നെ
Author: Anonymous
Language: Malayalam
Refrain First Line: നിന്‍ മഹാ കൃപയ്ക്കായ്‌
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14542

Suggestions or corrections? Contact us