1 മാടി വിളിക്കുന്നു വാനില്‍ വരൂ, മിന്നും വദനങ്ങള്‍ വാന രാജ്യേ സ്വര്‍ഗ്ഗ ഭവനത്തില്‍ നിന്നുംനോക്കി ഭംഗിയേറും കൈകള്‍ വിളിയ്ക്കുന്നു.
പല്ലവി: മോഹനമാം നല് കരങ്ങള്‍ പ്രിയരെ മാടി വിളിച്ചീടുന്നു. മാടിവിളി-ക്കുന്നു നിന്നെ നിഷ്കളങ്കമാര്‍ന്ന നല് കരങ്ങള്‍
2 സ്നേഹമേറും മാതാ-വിന് കരങ്ങള്‍ ത്യാഗപൂര്‍ണ്ണമായ ജീവിതവും നിന് പിതാവിന്നുടെ വാത്സല്ല്യവും മാടിവിളിക്കുന്നു ഉന്നതത്തില് [പല്ലവി]
3 മാടി വിളിക്കുന്നു കുഞ്ഞുകൈകള്‍! കൊഞ്ചി വിളിക്കുന്നു അമ്മേ വരൂ, വീട്ടിന് പ്രകാശമാം കുഞ്ഞുമുഖം ഏറെ നാള് മുന്‍പേ പൊലിഞ്ഞു പോയോ! [പല്ലവി]
4 കാന്തനോ കാന്തയോ വിളിക്കുന്നു. ജീവിച്ചിരിപ്പോരെ വിളിക്കുന്നു സോദരാ - സോദരീ - കൂട്ടുകാരെ സ്വര്‍ഗ്ഗ ത്തിലെക്കിന്നു വിളിക്കുന്നു. [പല്ലവി]
5 ശുദ്ധരിന്‍ സംഘമോ വാനില്‍ നിന്നും ആലപിച്ചീടുന്നു സ്വാഗതമേ ആണിപഴുതുള്ള യേശുനാഥന്‍ സ്നേഹകരം നീട്ടി വിളിക്കുന്നു. [പല്ലവി]Source: The Cyber Hymnal #14883