മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ!

മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ! (Maraṇaṁ jayicca vīrā en karttāvāṁ yēśuve)

Author: Volbrecht Nagel
Tune: [In a cavern, by a canyon]
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ!
എന്റെ മരണവും തീരെ വിഴുങ്ങിയ ജീവനെ!
നിന്റെ ജീവന്‍ എന്നില്‍ വേണം വേണ്ട സ്വന്ത ജീവിതം
നീ എന്നുള്ളില്‍ വസിക്കേണം എന്നത്രേ എന്‍ താല്പര്യം

2 ലോകത്തിന്നും പാപത്തിന്നും ക്രൂശിന്മേല്‍ താന്‍ മരിച്ചു
ജീവന്റെ പുതുക്കത്തിന്നും ഉടന്‍ നിന്നെ ധരിച്ചു.
സ്വര്‍ഗ്ഗത്തിലിപ്പോളെന്‍ ജീവന്‍ യേശു താനെന്‍ പാര്‍പ്പിടം
ഉന്നതങ്ങളില്‍ ഈ ഹീനര്‍ വാഴുന്നെന്തോരാശ്ചര്യം!

3 ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെന്‍ ഹൃദയം
പുഷ്പങ്ങളായ് പുഷ്പ്പിക്കുന്നു ശാന്തി സ്നേഹം ആനന്ദം
ഇതെന്‍ പ്രിയന്നുള്ള തോട്ടം ഇതില്‍ ഞാന്‍ നടക്കുന്നു
രാവും പകലും തന്‍ നോട്ടം ഉണ്ടതിന്മേല്‍ കാക്കുവാന്‍

4 നിന്റെ ശക്തി എന്റെ ശക്തി എല്ലാറ്റിന്നും മതി ഞാന്‍
നിന്റെ ശക്തി എന്റെ ഭക്തി ഹാ! നിന്നില്‍ ഞാന്‍ ധനവാന്‍
എന്റെ പ്രിയനെനിക്കുള്ളോന്‍ അവനുള്ളോന്‍ ഞാനുമേ
ക്രൂശില്‍ സ്വന്ത രക്തം തന്നോന്‍ എന്നെ വാങ്ങി തനിക്കായ്

5 യേശു! എന്‍ വിശ്വാസകണ്ണു കാത്തു സൂക്ഷിക്കേണമേ
അതില്‍ ഇഹ ലോക മണ്ണു വീണു മയക്കരുതേ!
സാത്താന്‍ ഓരോ ചിന്തകളെ ഈച്ചകളെ എന്ന പോല്‍
അയച്ചാല്‍ കണ്‍പോളകളെ ഉടന്‍ നീ അടച്ചു കൊള്‍,

6 ലോകം വേണ്ട ഒന്നും വേണ്ട യേശു മതി എനിക്ക്
സാത്താനേ നീ ആശിക്കേണ്ട കൊണ്ടുപോ നിന്‍ സമ്പത്ത്
കഴുകന്‍ പോല്‍ പറക്കുന്നു മേലോട്ടെന്റെ ഹൃദയം
ഭൂമി താഴെ കിടക്കുന്നു ദൂരെയതിന്‍ അശുദ്ധി

7 യേശുവേ നീ ജീവിക്കുന്നു ഞാനുമെന്നും ജീവിക്കും
നിത്യ ജീവന്‍ നിന്നില്‍ നിന്നു എന്നിലെന്നും ഒഴുകും
സ്വര്‍ഗ്ഗത്തില്‍ നീ ഇരിക്കുന്നു, ഞാനുമെന്നും ഇരിക്കും
സ്നേഹത്തിന്‍ സംസര്‍ഗ്ഗത്തിന്നു നിന്റെ കൂടെ വസിക്കും

Source: The Cyber Hymnal #14870

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ! (Maraṇaṁ jayicca vīrā en karttāvāṁ yēśuve)
Title: മരണം ജയിച്ച വീരാ എന്‍ കര്‍ത്താവാം യേശുവെ!
Author: Volbrecht Nagel
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14870
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14870

Suggestions or corrections? Contact us