എൻ പ്രതിജ്ഞ കർത്താവേ

എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം (En pratijña karttāvē ennuṁ nin sēvaykkāṁ)

Author: John Ernest Bode
Tune: DAY OF REST (Elliott)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം
എന്റെ കൂടെ നിൽക്കേണം എൻ സ്വാമി സ്നേഹിതാ
കൂശിടാ ഞാൻ പോരിങ്കൽ കൂടെ നീ ഉണ്ടെങ്കിൽ
വഴികാട്ടി നീ ആയാൽ വഴി വിട്ടു പോകാ.

2 അടുക്കൽ നീ ഉണ്ടെന്നു അറിയിക്ക സദാ
അടുത്താകയാൽ ലോകം അസംഖ്യം പരീക്ഷ
അരികൾ ചുറ്റും ഉണ്ടേ അകത്തും പുറത്തും
അടുത്തു വാ എൻ യേശു ആത്മാവേ കാക്കണേ

3 കോപം പക തന്നിഷ്ടം കൊണ്ടെന്നുൾ തിങ്ങുമ്പോൾ
കേൾപ്പിക്കേണം യേശുവേ കേമമായി നിൻ സ്വരം
വിശ്വാസം ഉറപ്പാനും വിശുദ്ധ മാർഗ്ഗത്തിൽ
സ്ഥിരമായ് നിന്നീടാനും സംസാരിക്കെന്നോടു

4 നീ ഇരിക്കുന്നിടത്തു നിൻ ശുശ്രൂഷക്കാരും
നിത്യം വസിക്കും എന്നു നിശ്ചയം ചൊന്നല്ലോ
സേവിപ്പാൻ ജീവകാലം സത്യം ചെയ്തോനാം ഞാൻ
നിന്നെ അനുഗമിപ്പാൻ നീ തുണയ്ക്കെൻ സ്വാമി

5 കാണിക്ക നിൻ കാലടി കാൽ അതിൽ ഞാൻ വെപ്പാൻ
ആയതിനും നിൻ ശക്തി ആവശ്യം കർത്താവേ,
ആയുരന്തം നടത്തൂ ആകർഷിച്ചീടെന്നെ
അന്ത്യേ മോക്ഷം എനിക്കു അനുഭവം ആക്കൂ.

Source: The Cyber Hymnal #14503

Author: John Ernest Bode

John E. Bode (b. St. Pancras, England, 1816; d. Castle Camps, Cambridgeshire, England, 1874) A fine student at Christ Church, Oxford, England, and a prominent scholar who gave the famous Bampton Lectures ("for the exposition and defense of the Christian faith") at Oxford in 1855, was a rector in Westwell, Oxfordshire, and in Castle Camps. This gifted poet and hymn writer published Hymns for the Gospel of the Day, for Each Sunday and Festivals of Our Lord in 1860. Bert Polman… Go to person page >

Text Information

First Line: എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം (En pratijña karttāvē ennuṁ nin sēvaykkāṁ)
Title: എൻ പ്രതിജ്ഞ കർത്താവേ
English Title: O Jesus, I have promised
Author: John Ernest Bode
Meter: 7.6.7.6 D
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #14503
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14503

Suggestions or corrections? Contact us