Author: Joseph A. Seiss; Simon Zachariah Meter: 5.5.7.5.5.8 Appears in 1 hymnal Matching Instances: 1 Lyrics: 1 സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ,
മാനുഷ സൂനു നീ, ദേവൻ നീ.
നിന്നിൽ മോദിക്കും, നിന്നെ മാനിക്കും,
എന്നാത്മാവിന്റെ മോദം നീ.
2 കാടുകളും നൽ മേടുകളും കാണ്ക-
പൂക്കും വസന്തമോ നൽ കാഴ്ച.
സുന്ദരനേശു, നിർമ്മലനേശു,
എൻ ഹൃദയത്തിൻ സംഗീതം.
3 സൂര്യനിൻ ശോഭ, അംബിളിയിൻ ഭംഗി,
മിന്നി തിളങ്ങുന്നു താരങ്ങൾ!
സുന്ദരനേശു, യോഗ്യനാം യേശു,
ഹാ! വർണ്ണീച്ചീടാ ദൂതർക്കും.
4 വാനഭൂവിങ്കൽ, തുല്ല്യമൊട്ടുമില്ല,
അത്ഭുതമത്രേ തൻ ശോഭ!
ആർക്കുമതില്ല, മറ്റെങ്ങുമില്ല,
ഹാ! രക്ഷകാ നീ എൻ സ്വന്തം.
5 സുന്ദരനേശു, രക്ഷകനാം യേശു,
മാനുഷ സൂനു നീ, ദേവൻ നീ.
മാനം മഹത്വം, സ്തോത്രം സ്തുതികൾ,
ഹാ! എന്നെന്നേക്കും നാഥനു. Used With Tune: CRUSADER'S HYMN Text Sources: Written by German Jesuits in Schönster Herr Jesu, 175h cnetury
സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ