Text Results

Tune Identifier:"^have_you_been_to_jesus_for_the_hoffman$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 12 of 12Results Per Page: 102050
TextAudio

ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?

Author: Elisha Albright Hoffman; Thomas Koshy Appears in 1 hymnal Refrain First Line: കുളിച്ചോ…കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ Lyrics: 1 ശുദ്ധിക്കായ് നീ യേശുസമീപെ പോയോ? കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ തന്നിൽ വച്ചോ? ശുദ്ധിയായോ നീ? പല്ലവി: കുളിച്ചോ…കുഞ്ഞാട്ടിൻ ആത്മശുദ്ധിനൽകും രക്തത്തിൽ ഹിമം പോൽ നിഷ്കളങ്കമോ നിൻ അങ്കി കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ 2 അനുദിനം രക്ഷകൻ പക്ഷത്തോ നീ- ശുദ്ധിയായ് നടന്നീടുന്നതു? ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടൊ- വിശ്രമം നാഴിക തോറുമേ? [പല്ലവി] 3 കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ- ഏറ്റവും വെണ്മയായ് കാണുമോ? സ്വർപ്പുരത്തിൽ വാസം ചെയ്തീടാൻ യോഗ്യ- പാത്രമായ് തീരുമോ അന്നാളിൽ? [പല്ലവി] 4 പാപക്കറ ഏറ്റ അങ്കി നീ നീക്കി- കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക. ജീവനീരൊഴുകുന്നു അശുദ്ധർക്കായ്, കുളിച്ചു ശുദ്ധിയായീടുക. [പല്ലവി] Used With Tune: [ശുദ്ധിക്കായ് നീ യേശുസമീപെ പോയോ?]
TextAudio

ദൈവഹിതം അനുസരിക്കുന്നതു

Author: Unknown Appears in 1 hymnal First Line: ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! Refrain First Line: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ Lyrics: 1 ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം! പല്ലവി: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ സന്തതം നിന്നെ അനുസരിച്ചീടാൻ നിൻ തുണ നൽകെനിക്കു സദാ 2 യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ! [പല്ലവി] 3 വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ- [പല്ലവി] 4 അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ് സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ! [പല്ലവി] 5 അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു! [പല്ലവി] 6 പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ. [പല്ലവി] Used With Tune: [ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!]

Pages


Export as CSV