15068. ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!

1 ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
ഇറങ്ങുക നിൻ ആലയേ വീണ്ടും നിന്റേതാക്കാൻ
സ്നേഹം ശക്തി നൽ സന്തോഷം നീതി സമാധാനം
ക്രിസ്തു എന്നുള്ളിൽ നിറച്ചു ദുഖം പാപം പോക്ക.

2 വീശെന്നിൽ ദൈവ ആത്മാവേ മോചിക്കെൻ ആത്മത്തെ
സംശയം പിഴ പോക്കിയെൻ അന്ധത മാറ്റുകേ
ഉത്തേജിപ്പിക്ക നാവിനെ ആത്മാവാം അഗ്നിയാൽ
ദൈവ മഹത്വ യാഗത്തിൻ സുവാർത്ത ഘോഷിക്കാൻ

3 പഠിപ്പിക്കെന്നെ ഘോഷിപ്പാൻ ജീവ വചനത്തെ
സ്നേഹം വഴിയും ഭാഷയിൽ ഏവർക്കും വ്യക്തമായ്
പ്രായ ഭേദങ്ങൾ കൂടാതെ ഏകമായ് വണങ്ങാൻ
ഏക കുടുംബം ഭൂലോകം നിന്നിഷ്ടം ചെയ്തീടും

4 ലോക രക്ഷകൻ ക്രിസ്തുവിൻ ശക്തി ലോകം കാണും
ജീവനിൽ അന്നുയിർത്തു നാം പറന്നുയരുമേ
ഭൂമിയും ദൈവ മക്കളും പൂർണ്ണരായ് തീരുമേ
ദൈവ വിശുദ്ധി പ്രാപിച്ചു സ്വർലോകത്തെത്തുമേ

Text Information
First Line: ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
Title: ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
English Title: O Spirit of the living God
Author: Henry H. Tweedy
Translator: Simon Zachariah
Meter: CMD
Language: Malayalam
Copyright: Public Domain
Tune Information
Name: FOREST GREEN
Composer: Ralph Vaughan Williams (1906)
Meter: CMD
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us