15055. സ്വർഗ്ഗസൗധങ്ങൾക്കെൻ

1 സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം*
വ്യക്തമാകുമ്പോൾ ഞാൻ
ഭീതി പോക്കിത്തുടയ്ക്കുന്നേൻ
രോദനക്കണ്ണുനീർ.

2 ലോകമെന്നോടെതിർത്തു നാ-
രകീയാസ്ത്രമെയ്താൽ
സാത്താൻ കോപം പുച്ഛിച്ചു ഞാൻ
എതിർക്കും ലോകത്തെ

3 ആധി പ്രളയം വരട്ടെ
ചിന്താകുലം കൂടെ
എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം
എനിക്കിവ മതി.

4 വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ
ക്ഷീണാത്മാ മുഴുകും,
ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ
ചിന്താകുലം വരാ.

*ദായം = അവകാശം

Text Information
First Line: സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം
Title: സ്വർഗ്ഗസൗധങ്ങൾക്കെൻ
English Title: When I can read my title clear
Author: Isaac Watts
Translator: Unknown
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: PISGAH
Composer: Joseph C. Lowry
Meter: CM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us