15015. ശാന്തനാകും യേശുവേ

1 ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കി
എന്നിൽ കനിവു തോന്നി എന്നിൽ കുടികൊള്ളുക

2 നിന്നെ തേടി വന്നെത്തും എന്നെച്ചേർത്തു രക്ഷിക്ക
നിന്റെ രാജ്യം തന്നിലെ എനിക്കിടം തരിക

3 നിന്നേപ്പോലെ ആകുവാൻ കുഞ്ഞാടെ നോക്കുന്നേ ഞാൻ
ശാന്തസൗമ്യൻ നീയല്ലോ പൈതലായ് നീ പാർത്തല്ലോ

4 നിൻ മനം തരികെന്നിൽ നിന്നെ അനുസരിപ്പാൻ,
നീ കാണിക്കും കാരുണ്യം, എന്നേയും പഠിപ്പിക്ക

5 താതനിഷ്ടം അന്ത്യമായ് ഞാനെന്നും നിവർത്തിപ്പാൻ
താതൻ തൻ ആത്മാവിനു കീഴ്പ്പെടാൻ കൃപ നൽക

6 ദൈവേഷ്ടം നീ പാലിച്ചു, ദൈവത്തിന്നായ് ജീവിച്ചു
സംഗതിയാക്കീടല്ലെ ഖേദിപ്പിപ്പാൻ ആത്മാവെ

7 സ്നേഹം തിങ്ങും യേശുവേ പൈതലാമെന്നെ നോക്കി
കൃപ തോന്നി രക്ഷിച്ചു മോക്ഷ ഭാഗ്യം നൽകണേ

8 ഇമ്പമായ് നോക്കി വേഗാൽ എന്നെ കയ്യിൽ അണയ്ക്ക
നിൻ പ്രിയ പൈതലാവാൻ ശുദ്ധി ചെയ്ക ഇന്നെന്നെ

Text Information
First Line: ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കി
Title: ശാന്തനാകും യേശുവേ
English Title: Gentle Jesus, meek and mild
Author: Charles Wesley
Translator: Simon Zachariah
Meter: 77.77
Language: Malayalam
Copyright: Public Domain
Tune Information
Name: INNOCENTS
Meter: 77.77
Key: D Major
Source: The Parish Choir, 1850
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us