14994. വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍

1 വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
കിടന്നോരാ പൈതലാം ഉണ്ണിയേശു
നല്‍ താരകള്‍ വാനില്‍ ‍മിന്നി തിളങ്ങി
മയങ്ങുമാ കുഞ്ഞിനെ എത്തിനോക്കി

2 കുഞ്ഞാട് കരഞ്ഞതാല്‍ കുഞ്ഞുണര്‍ന്നു
ഓ യേശുവാം പൈതല്‍ കരഞ്ഞില്ലൊട്ടും
ഞാന്‍ സ്നേഹിച്ചിടുന്നു കനിവേകണേ
രാ പോകുവോളം കൂടെ പാര്‍ത്തീടണേ

3 പിരിഞ്ഞകന്നീടല്ലേ എന്‍ യേശുവേ
സമീപത്തു നിന്നൊട്ടും പോയീടല്ലേ
അനുഗ്രഹിച്ചീടണേ പൈതങ്ങളെ
നീയൊത്തു വാണീടുവാന്‍ ചേര്‍ത്തീടണേ

Text Information
First Line: വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
Title: വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍
English Title: Away in a manger, no crib for a bed
Author: Anonymous
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [വിദൂരെയാ പുല്‍കൂട്ടില്‍ പുല്‍മെത്തയില്‍]
Composer: James Ramsey Murray (1887)
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us