14954. രക്തം നിറഞ്ഞൊരുറവ

1 രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്‌

പല്ലവി:
വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ

2 ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ- [പല്ലവി]

3 യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ- [പല്ലവി]

4 ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം
ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം [പല്ലവി]

5 നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ [പല്ലവി]

Text Information
First Line: രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
Title: രക്തം നിറഞ്ഞൊരുറവ
English Title: There is a fountain filled with blood
Author: William Cowper
Translator: Volbrecht Nagel
Refrain First Line: വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
Meter: CMD
Language: Malayalam
Copyright: Public Domain
Tune Information
Name: CLEANSING FOUNTAIN
Meter: CMD
Key: B♭ Major
Source: 19th Century Camp Meeting Tune
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us