14948. യേശുവെ ഞാൻ സ്തുതിക്കും

1 യേശുവെ ഞാൻ സ്തുതിക്കും, തൻ
വാത്സല്യാശ്ചര്യത്തെയും,
എന്നെ ശാപം പോക്കി നേടാൻ
നിന്ദ്യ ക്രൂശിൽ മരിച്ചാൻ.

പല്ലവി:
സ്തുതിപ്പിൻ, എൻ രക്ഷകനെ
രക്തത്താലെന്നെ വാങ്ങി
സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ
ഉദ്ധാരം വീട്ടി വീണ്ടു.

2 വില തീർത്തു തൻ കൃപയാൽ
വീണ്ടെടുപ്പാൻ എൻ നഷ്ടം
ആശ്ചര്യം ഈ വാർത്ത ഞാനും
ഘോഷിക്കും സദാ പാടി- [പല്ലവി]

3 മൃത്യു പാപങ്ങൾ മേൽ ജയം
കർത്തൻ കൊടുക്കുന്നെന്നു
എൻ രക്ഷകനെ ഞാൻ വാഴ്ത്തും
തൻ ജയ ശക്തിയെയും- [പല്ലവി]

4 യേശുവേ ഞാൻ പുകഴ്ത്തും, തൻ
വാത്സല്ല്യാശ്ചര്യത്തെയും
പുത്രനാക്കാൻ, എന്നെക്കൂടെ
മൃത്യുവെന്നുയിർപ്പിച്ചാൻ [പല്ലവി]

Text Information
First Line: യേശുവെ ഞാൻ സ്തുതിക്കും, തൻ
Title: യേശുവെ ഞാൻ സ്തുതിക്കും
English Title: I will sing of my Redeemer
Author: Philip Paul Bliss
Translator: Unknown
Refrain First Line: സ്തുതിപ്പിൻ, എൻ രക്ഷകനെ
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശുവെ ഞാൻ സ്തുതിക്കും, തൻ]
Composer: James McGranahan (1877)
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us