14925. യേശു സ്നേഹിക്കുന്നെന്നെ

1 യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ
ശിശുക്കൾ തന്റെ സ്വന്തം ക്ഷീണർ അവർ താൻ ശക്തൻ

പല്ലവി:
സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു
സ്നേഹിക്കുന്നെന്നെ, ചൊല്ലുന്നിദം വേദം

2 യേശു സ്നേഹിക്കുന്നെന്നെ മഹത്വത്തിൻ വാതിൽ താൻ
ക്രൂശേറി തുറന്നല്ലോ ഹാ! ഹാ! മാം പ്രതി മുറ്റും [പല്ലവി]

3 യേശു സ്നേഹിക്കുന്നെന്നെ ഭദ്രമായെങ്ങും കാക്കും
ആശക്തൻ ഞാൻ എന്നാലും ഭദ്രാസനത്തിൽ നിന്നു [പല്ലവി]

4 യേശു സ്നേഹിക്കുന്നെന്നെ താൻ കഴുകും എൻ പാപം
ശിശുവാം എന്നെ ആക്കും തൻ മഹത്വ-ത്തിന്നായി [പല്ലവി]

5 യേശു സ്നേഹിക്കുന്നെന്നെ വേഗം ചേർക്കും തൻ ഗൃഹേ
ക്ലേശിക്കേണ്ട കഷ്ടത വേഗം തീരും ഈ ഭൂമൗ. [പല്ലവി]

6 യേശു സ്നേഹിക്കുന്നെന്നെ അന്തികെ നിൽക്കും താങ്ങാൻ
ലേശം ഭയം വേണ്ട മേ അന്ത്യത്തോളം താൻ കൂടെ. [പല്ലവി]

Text Information
First Line: യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ
Title: യേശു സ്നേഹിക്കുന്നെന്നെ
Author: Anna Warner
Translator: Unknown
Refrain First Line: സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us