14914. യേശു എൻ രക്ഷകൻ മാനുഷനായ്

1 യേശു എൻ രക്ഷകൻ മാനുഷനായ്
ബേത്ലഹേംപുൽ-കൂടതിൽ ജാതനായി
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ (3)
അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ
തേടി വന്നാൻ എന്നെ

2 യേശു എൻ രക്ഷകൻ കാൽവരിയിൽ
വീട്ടിയെൻ ക-ടം തന്നു വിടുതൽ
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ (3)
അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ
ഉയിരതും വിട്ടാൻ

3 *യേശു എൻ രക്ഷകൻ കാരുണ്യവാൻ
സ്വർഗ്ഗ ഗേഹം വിട്ടു ഭൂവിൽ വന്നു
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ്‌ കേഴുന്നു (3)
എന്നെ പോൽ പാപിക്കായ് കേണീടുന്നു
ദീനമായ്‌ കേഴുന്നു

4 യേശു എൻ രക്ഷകൻ അന്നെന്ന പോൽ
പാത വിട്ടു ഞാ-നല-ഞ്ഞീടുകിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ(3)
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ
വിളിക്കുന്നെ എന്നെ

5 യേശു എൻ രക്ഷകൻ വന്നീടുമേ
തൻ തിരുമൊഴിയെൻ ആശ്രയമേ
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.(3)
തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ
കൈക്കൊള്ളും താൻ എന്നെ.

Text Information
First Line: യേശു എൻ രക്ഷകൻ മാനുഷനായ്
Title: യേശു എൻ രക്ഷകൻ മാനുഷനായ്
Author: A. N.
Translator: Unknown
Language: English
Copyright: Public Domain
Tune Information
Name: [യേശു എൻ രക്ഷകൻ മാനുഷനായ്]
Composer: Emerson E. Hasty
Key: G Major or modal
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us