14900. യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍

1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും

2 നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍
മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ

3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍
സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും

4 നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും
തലമുറയെ കാണും സമാധാനം നിന്മേല്‍

5 താത പുത്രനാത്മന്നും മഹത്വമുണ്ടാക!
ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍

Text Information
First Line: യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
Title: യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
Author: Simon Zachariah
Meter: 76.76
Language: Malayalam
Copyright: Public Domain
Tune Information
Name: ST. ALPHEGE
Composer: Henry John Gauntlett (1848)
Meter: 76.76
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us