14874. മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!

1 മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
നീയെന്നോമന പൈതലും എന്‍ പ്രിയ പുത്രനും

ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു!
ഈ രാത്രി നീ എവിടെ?

2 നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം മാധുര്യം!

3 മുന്‍ കാലം പോലെ നിന്നെ ഞാന്‍ കാണ്മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍ വീട്ടില്‍ ഭാഗ്യവും-

4 അലഞ്ഞു പോകും മകനെ! നിന്നെ ഞാന്‍ തേടുന്നെ
വൈഷമ്യമെല്ലാം കൊണ്ടുവാ! വത്സലാ! നീ വേഗം-

5 ഈ രാത്രി തന്നെ കൊണ്ടുവാ, അലയുമെന്‍ പുത്രനെ
കണ്ണുനീരൊപ്പി കൊണ്ടുവാ എന്‍ സ്നേഹമോര്‍പ്പിക്ക

Text Information
First Line: മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
Title: മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
English Title: Where is my wandering boy tonight
Author: Robert Lowry
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!]
Composer: Robert Lowry
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us