14829. പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ

1 പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
യേശുവേ നോക്കുക
നിന്നെ രക്ഷിപ്പാൻ യേശു മരിച്ചു
യേശുവേ നോക്കുക

പല്ലവി:
യേശുവേ നോക്കുക,
കുഞ്ഞാടെ വീക്ഷിക്ക
രക്ഷിപ്പാൻ നിന്നെ താൻ മാത്രം ശക്തൻ
യേശുവേ നോക്കുക,

2 സാത്താൻ പരീക്ഷ നേരിൽ വരുമ്പോൾ
യേശുവേ നോക്കുക,
തൻ ശക്തിയാലെ ജയിച്ചീടുക
യേശുവേ നോക്കുക, [പല്ലവി]

3 ലക്ഷ്യം വിദൂരം, തളർന്നീടുന്നോ
യേശുവേ നോക്കുക,
തൻ സ്നേഹം നിന്നിൽ ഗാനം പകരും
യേശുവേ നോക്കുക, [പല്ലവി]

4 ഇരുട്ടിൻ പാതെ ഭീതി വേണ്ടൊട്ടും
യേശുവേ നോക്കുക,
ക്രിസ്തു നിൻ കൂടെ ഉണ്ടെല്ലായ്പോഴും
യേശുവേ നോക്കുക. [പല്ലവി]

Text Information
First Line: പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
Title: പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
English Title: If you from sin are longing to be free
Author: Henry Godden Jackson (1908)
Translator: Simon Zachariah
Refrain First Line: യേശുവേ നോക്കുക
Language: Malayalam
Copyright: Public Domain
Tune Information
Name: [പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ]
Composer: James Milton Black
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us