14827. പാപ വിമോചനം നേടേണമോ?

1 പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്

വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ

2 ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്

3 ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്

4 യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട്

Text Information
First Line: പാപ വിമോചനം നേടേണമോ?
Title: പാപ വിമോചനം നേടേണമോ?
English Title: Would you be free from the burden of sin?
Author: Lewis Edgar Jones
Translator: Simon Zachariah
Refrain First Line: വൻ ശക്തി ശക്തി അത്ഭുത ശക്തി
Language: Malayalam
Copyright: Public Domain
Tune Information
Name: [പാപ വിമോചനം നേടേണമോ]
Composer: Lewis Edgar Jones
Key: B♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us