14814. നീതിമാൻ വിശ്വാസത്താൽ ജീവിക്കും

1 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
വേദമരുളീടു-ന്നീവിധത്തിൽ
ആകാശഭൂമികൾ മാറിപ്പോകും
എങ്കിലും ദൈവത്തിൻ വാക്കു നിൽക്കും

പല്ലവി:
വിശ്വാസം മൂ-ലം ജീവിക്കുന്നു, ജീവിക്കുന്നു, ജീവിക്കുന്നു
വിശ്വാസം മൂ-ലം ജീവിക്കുന്നു, നീതിമാൻ സർവ്വദാ

2 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ന്യായത്താൽ എൻ സ്വയം ക്രൂശതിന്മേൽ
ക്രിസ്തുവിൻ മൃത്യുവിൽ ഞാൻ മരിച്ചു,
കർത്തനൊന്നിച്ചു ഞാ-നും ഉയിർത്തു. [പല്ലവി]

3 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ക്രിസ്തു ജീവിക്കുന്നു എന്നിൽ ഇപ്പോൾ;
താൻ എൻ സ്വയ-മതിൻ സ്ഥാനത്തെന്നും
മന്നവനായുള്ളിൽ വാണീടേണം [പല്ലവി]

4 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
സന്തതം രക്ഷകനേശു തന്നിൽ,
ജീവവിശ്വാസത്താൽ ക്രൂശിതമാം
ജീവിതം സാദ്ധ്യമാം സർവ്വ നാളും [പല്ലവി]

5 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
നാൾ തോറും ആത്മവ്യാ-പാരമതാൽ;
ശക്തിയായ് രൂപാന്ത-രപ്പെടുവാൻ
അർപ്പിതനാകേണം പൂർണ്ണമായ് ഞാൻ [പല്ലവി]

6 നീതിമാൻ ജീവിക്കും വിശ്വാസത്താൽ
ക്രിസ്തു സദാ പ്രവ-ർത്തിക്കുന്നതാൽ
നിത്യം തൻ ശക്തിയിൽ ആശ്രയിക്കിൽ
പൂർത്തിയാക്കും അവൻ എല്ലാം എന്നിൽ [പല്ലവി]

Text Information
First Line: നീതിമാൻ ജീവിക്കും വിശ്വാസത്താൽ
Title: നീതിമാൻ വിശ്വാസത്താൽ ജീവിക്കും
Author: Unknown
Refrain First Line: വിശ്വാസം മൂ-ലം ജീവിക്കുന്നു, ജീവിക്കുന്നു, ജീവിക്കുന്നു
Language: Malayalam
Copyright: Public Domain
Tune Information
Name: [നീതിമാൻ ജീവിക്കും വിശ്വാസത്താൽ]
Composer: Philip Paul Bliss
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us