14811. നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ

1 നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ

നീയോഴിഞ്ഞാരും വേണ്ടെനിക്ക്
നിന്‍ കൃപയേറെ താ പരനെ (2)

2 നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ
നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍

3 നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ
ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ.

4 നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ
നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ

5 നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ
നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു.

6 നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ
നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍

Text Information
First Line: നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
Title: നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
Author: Unknown
Refrain First Line: നീയോഴിഞ്ഞാരും വേണ്ടെനിക്ക്
Language: Malayalam
Source: Sacred Hymns (Toronto, 1938)
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us