14804. നിന്റെ സ്വന്തം ഞാൻ

1 നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു
ചൊല്ലി നീ നിൻ സ്നേഹ-ത്തെ
വിശ്വാസത്തോടെ കൈകൾ നീട്ടി ഞാൻ
നിന്റെ മാർവ്വിൽ ചേർന്നീടാൻ

പല്ലവി:
ചാരെ ചേ-ർക്ക പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ചാരെ ചേർക്ക ചേർക്ക പ്രിയ രക്ഷകാ
ചോരയൂറും മാ-ർവിങ്കൽ

2 നിന്റെ വേലക്കായ് സ്വീകരിക്കെന്നെ
നിന്റെ ദിവ്യ ആത്മാവാൽ
എന്റെ ആത്മാവു ഉറ്റു നോക്കുന്നു
നിന്റെ ഇഷ്ടം കാത്തീടാൻ [പല്ലവി]

3 എന്തോരാമോദം കാത്തിരിക്കുമ്പോൾ
നിന്റെ പാദപീഠത്തിൽ
പ്രാർത്ഥയിൽ ഞാൻ മുട്ടു കുത്തുമ്പോൾ
മിത്രമായ് നീ മാറുന്നു. [പല്ലവി]

4 സ്നേഹത്തിൻ ആഴം എനിക്കജ്ഞാതം
ആഴി താണ്ടി-ടു-വോളം;
മോദത്തിൻ അന്തം എനിക്കജ്ഞാതം
നിൻശാന്തി പ്രാപിപ്പോളം [പല്ലവി]

Text Information
First Line: നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു
Title: നിന്റെ സ്വന്തം ഞാൻ
English Title: I am Thine, O Lord, I have heard Thy voice
Author: Frances Jane (Fanny) Crosby
Translator: Simon Zachariah
Refrain First Line: ചാരെ ചേ-ർക്ക പ്രിയ രക്ഷകാ
Language: Malayalam
Copyright: Public DomainMedia
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us