14707. ദൈവ വാക്ക്

1 ദൈവ വാക്ക് കേട്ടിട്ടു-
അനുസരിക്കുന്നോർ,
ഏറെയില്ല; ചേർന്നീടട്ടെ-
ദാനിയേലൊപ്പം.

പല്ലവി:
ദാനിയേൽ പോലാക,
ഏകാനായാലും
കൈവെടിയാ ദർശ്ശനത്തെ,
ലോകം കേൾക്കട്ടെ.

2 വീരർ പലർ വീണല്ലോ-
ധൈര്യം ഇല്ലാതെ!
ദാനിയേൽ പോൽ നീ ആയാലോ-
ആരു തോറ്റീടും? [പല്ലവി]

3 രാക്ഷസരും വീണല്ലോ-
ദേശമൊട്ടാകെ.
നിലംപരിചായ് വീണീടുമേ-
ധീരരെ കണ്ടാൽ! [പല്ലവി]

4 സുവിശേഷത്തിൻ കൊടി-
വീശുവിൻ നന്നായ്.
സാത്താനിന്നു തോറ്റോടട്ടെ-
ധീരരെ കണ്ടു! [പല്ലവി]

Text Information
First Line: ദൈവ വാക്ക് കേട്ടിട്ടു
Title: ദൈവ വാക്ക്
English Title: Standing by a purpose true
Author: Philip Paul Bliss (1873)
Translator: Simon Zachariah
Refrain First Line: ദാനിയേൽ പോലാക
Language: Malaylam
Copyright: Public Domain
Tune Information
Name: [ദൈവ വാക്ക് കേട്ടിട്ടു]
Composer: Philip Paul Bliss
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us