14642. താങ്ങുവാനായി ത്രാണിയില്ലേതും

1 താങ്ങുവാനായി ത്രാണിയില്ലേതും-
ചൊല്ലീടും ഞാൻ എൻ യേശുവോടു.
കഷ്ടങ്ങളിൽ താൻ കൃപ നൽകീടും,
തൻ സ്വന്തത്തെ താൻ സ്നേഹിച്ചീടും.

പല്ലവി:
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം-
ത്രാണിയില്ലേതും താങ്ങുവാനായ്.
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം,
യേശു താൻ മാത്രം എൻ സഹായം.

2 ചൊല്ലീടെണം എൻ യേശുവിനോട്-
ക്ഷമയുള്ളോരു സ്നേഹിതൻ താൻ.
അപേക്ഷിച്ചീടിൽ രക്ഷിച്ചീടും താൻ-
വേഗം തീർത്തീടും എൻ പ്രയാസം. [പല്ലവി]

3 പരീക്ഷയേറെ ശോധനയേറെ-
രക്ഷകനായി യേശു വേണം.
ചൊല്ലീടേണം എൻ യേശുവിനോട്-
പങ്കിടും താൻ എൻ ആധികളെ. [പല്ലവി]

4 ലോകത്തിൻ മോഹം തീവ്രമതല്ലൊ!
പാപത്തിലെക്കെൻ വാഞ്ചയെന്നും.
ഞാൻ യാചിച്ചീടിൽ താൻ കരുതീടും-
ലോകത്തിന്മേൽ ജ-യം നൽകും താൻ. [പല്ലവി]

Text Information
First Line: താങ്ങുവാനായി ത്രാണിയില്ലേതും
Title: താങ്ങുവാനായി ത്രാണിയില്ലേതും
English Title: I must tell Jesus all of my trials
Author: Elisha Albright Hoffman
Translator: Simon Zachariah
Refrain First Line: ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം
Language: Malayalam
Copyright: Public Domain
Tune Information
Name: [താങ്ങുവാനായി ത്രാണിയില്ലേതും]
Composer: Elisha Albright Hoffman
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us