14608. ക്രൂശോടണച്ചെന്നേശു

1 ക്രൂശോടണച്ചെന്നേശു
കാത്തു സൂക്ഷിക്കുന്നു.
തന്‍ ക്രൂശില്‍ സൌജന്യമേ
സൌഖ്യമേകും തൈലം.

ക്രൂശതാല്‍ ക്രൂശതാല്‍
മാത്രം എന്‍ മഹത്വം
വീണ്ടെടുക്കപ്പെട്ട ഞാന്‍
സ്വര്‍ഗ്ഗം പൂകുവോളം

2 ക്രൂശിന്‍ ചാരെ വിറയലാല്‍
ഭ്രമിച്ചു നിന്ന നേരം
ക്രിസ്തു താരമെന്നെയോ
ശോഭയാല്‍ നിറച്ചു.

3 കരുണയാല്‍ കണ്ടെത്തിയേ
വിറയാര്‍ന്നെന്‍ ആത്മാവേ
ശോഭയാര്‍ന്ന താരം പോല്‍
പ്രഭ ചൊരിഞ്ഞെന്‍ ചുറ്റും

4 കുഞ്ഞാട്ടിന്‍ കുരിശ്ശതെന്‍
നാള്‍ക്കു നാള്‍ക്കു ശക്തി
നിത്യവും അതിന്‍ നിഴല്‍
പാതയിന്‍ പ്രകാശം

5 ക്രൂശിന്‍ ചാരെ ആശയാല്‍
കാത്തു നില്‍ക്കുമേ ഞാന്‍
സ്വര്‍ണ്ണ തീരത്തെത്തുമേ
നദി കടന്നെന്‍ നാട്ടില്‍.

Text Information
First Line: ക്രൂശോടണച്ചെന്നേശു
Title: ക്രൂശോടണച്ചെന്നേശു
English Title: Jesus, keep me near the cross
Author: Fanny Crosby
Translator: Simon Zachariah
Refrain First Line: ക്രൂശതാല്‍ ക്രൂശതാല്‍
Language: Malayalam
Copyright: Public Domain
Tune Information
Name: [ക്രൂശോടണച്ചെന്നേശു]
Composer: William Howard Doane
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us