14588. കേൾക്ക ദൂത സൽസ്വരം

1 കേൾക്ക ദൂത സൽസ്വരം- ക്രിസ്ത ജാതഘോഷണം
ഭൂമൗ ശാന്തി സന്തോഷം- ആമ്മീൻ പാടി ഉണ്ടായി
ആനന്ദിപ്പിൻ മർത്യരെ- യോഗമായി വാനദൂതർ-
യേശു ഇന്നു ഭൂജാതൻ-എന്നു ലോകം ആർക്കുന്നു.

പല്ലവി:
കേൾക്ക ദൂത സൽസ്വരം- ക്രിസ്തജാത ഘോഷണം

2 വാനേ ദൂതരാൽ എന്നും- മാന്യനാം ഈ ക്രിസ്തേശൻ
പാർത്തലേ കന്യകയിൽ മൂർത്തിയായി ജനിച്ചു
മാനമായിപാടുവിൻ- മാനവാ-വതാരത്തെ
ക്ലേശം തീർത്തു രക്ഷിക്കും- ഈശാനാം ഇമ്മാനുവേൽ [പല്ലവി]

3 ശാലേമിൻ പ്രഭോ! വാഴ്ക- വാഴ്ക- നീതി സൂര്യ! നിൻ
ശോഭ ജീവൻ നല്കുമെ- രോഗശാന്തി സർവർക്കും
മാനമാകെ വിട്ടഹോ! മർത്യ ഭാഗ്യം തേടുവാൻ
മൃത്യഹാരം ചെയ്യുവാൻ ജാതനായി പാരിടേ [പല്ലവി]

4 യേശൂ! ലോകമോഹിതാ!- വാസമാക ചേതസി
വേഗം ഏക നൽവരം- നാഗ ശക്തി പോകുവാൻ
ശാപദോഷം തീർത്തു നീ- വാഴ്ക! വാഴ്ക! മാനസേ
പൂർണ്ണമായ വിശ്വാസം- ദാനം ചെയ്ക സർവ്വദാ- [പല്ലവി]

5 *ആദാം രൂപം മാറ്റുകെ- ദൈവ രൂപം ഏകുകേ
രണ്ടാം ആദം ക്രിസ്തനാൽ-നിൻ സ്നേഹത്തിൽ ചേർക്കുകേ
പാപികളെ രക്ഷിപ്പിൻ- പുതു ജീവൻ നൽകുവിൻ
നിന്നെ ഏവർക്കും നൽകി ഹൃത്തിൽ വാഴ്ക എന്നുമേ- [പല്ലവി]

Text Information
First Line: കേൾക്ക ദൂത സൽസ്വരം- ക്രിസ്ത ജാതഘോഷണം
Title: കേൾക്ക ദൂത സൽസ്വരം
English Title: Hark, the herald angels sing
Author: Charles Wesley
Translator: Simon Zachariah
Refrain First Line: കേൾക്ക ദൂത സൽസ്വരം- ക്രിസ്തജാത ഘോഷണം
Language: Malayalam
Copyright: Public Domain
Tune Information
Name: [കേൾക്ക ദൂത സൽസ്വരം- ക്രിസ്ത ജാതഘോഷണം]
Composer: Felix Mendelssohn (1840)
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us