14584. കൃപ മനോഹരം

1 കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം
പ്രതി-ധ്വനിയാൽ മുഴങ്ങും സ്വർല്ലോ-കം ഭൂമിയും

പല്ലവി:
കൃപയാൽ രക്ഷ ഇതെന്നാശ്രയം
യേശു സർവ്വ നരർക്കായ് മരിച്ചാനെനിക്കും

2 കൃപ വഴി കാട്ടി, പാപിയെ രക്ഷിപ്പാൻ
കൃപ-യിൻ പാതകളെല്ലാം അത്ഭു-തം എനിക്കു [പല്ലവി]

3 ജീവ പു-സ്തകത്തിൽ എൻ നാ-മമെഴുതി
കൃപ കുഞ്ഞാട്ടിൻ പക്ഷത്തിൽ ചേർത്തെ-ന്നാധി പോക്കി [പല്ലവി]

4 സ്വർപാ-തയിലെൻ കാൽ ഗമി-പ്പാൻ പഠിച്ചു
സർവ്വ നിറവുമുണ്ടാതാൽ ദൈവാശ്രയം കൊണ്ട്‌ [പല്ലവി]

5 കൃപ ജപം ചെയ് വാൻ വശമാക്കി എന്നെ
കൈവി-ടാതിന്നയോളം താൻ ഭദ്രം പാലിച്ചെന്നെ [പല്ലവി]

6 കൃപ കിരീടത്തെ നല്കുന്നു നാൾക്കു നാൾ
സ്വർലോകരത്നം അതിന്മേൽ പതിക്കുമേ സ്തോത്രം [പല്ലവി]

7 കൃപ ദൈവബലം എന്നു-ള്ളിലൂതട്ടെ
എൻ ശക്തി മുറ്റും എന്നാളും നിൻ വകയാകട്ടെ [പല്ലവി]

Text Information
First Line: കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം
Title: കൃപ മനോഹരം
English Title: Grace, 'tis a charming sound
Author: Philip Doddridge
Author: Augustus Toplady
Translator: Simon Zachariah
Refrain First Line: കൃപയാൽ രക്ഷ ഇതെന്നാശ്രയം
Language: Malayalam
Copyright: Public Domain
Tune Information
Name: [കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം]
Composer: Ira David Sankey, 1840-1908
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us