14544. ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!

1 ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!
മേല്‍ നിന്നു താര ശോഭയില്‍ മുങ്ങി ഉറക്കമായ്‌—
നിത്യമായ പ്രകാശം പാതയില്‍ തെളിഞ്ഞു,
ആ രാത്രിയില്‍ നിരാശ പോയ്‌ നിന്നില്‍ പ്രത്യാശയായ്‌.

2 ഭൂ-മര്‍ത്യര്‍ മയങ്ങീടുമ്പോള്‍ ക്രിസ്തു ഭൂ-ജാതനായ്,
മേല്‍ ദൂത വൃന്ദം ആമോദാല്‍ പറന്നു കാവലായ്.
പ്രഭാത താരകങ്ങള്‍ ജനനം ഘോഷിച്ചു,
മര്‍ത്ത്യര്‍ക്കു ശാന്തി സന്തോഷം മഹത്വം രാജനു.

3 എത്ര എത്ര രഹസ്യമായ് ഈ ദാനം ലഭ്യമായ്!
മാനവ ഹൃത്തിന്നാമോദം ദൈവത്തിന്‍ ദാനമാം.
പാപികള്‍ അറിഞ്ഞീടാ തന്‍ ആഗമനത്തെ—
താഴ്മയുള്ളോര്‍ എതിരേല്‍ക്കും ക്രിസ്തു വന്നീടുമ്പോള്‍.

4 പൈതങ്ങള്‍ മോദാല്‍ വാഴ്ത്തുന്നു ദിവ്യമാം പൈതലെ,
‘കഷ്ടത’ യാചിച്ചീടുന്നു, മേരിയിന്‍ സൂനുവെ.
‘ദയ’ കാത്തു നില്‍ക്കു-ന്നു ‘വിശ്വാസം’ വാതില്‍ക്കല്‍,
രാത്രിക്കന്ത്യം വരുത്തുന്നു, ക്രിസ്തു തന്‍ ജനനം.

5 യാചിക്കുന്നെങ്ങള്‍, "വരിക" ബേത്ത്ലഹേം പൈതലെ—
ജനിക്കെങ്ങള്‍ ഹൃദയത്തില്‍, മോചിക്ക പാപങ്ങള്‍.
ദൂതര്‍ തന്‍ ഗാനം കേള്‍പ്പൂ: "സന്തോഷം ഈ ഭൂമൌ"
രാജന്‍ ഇമ്മാനുവേലനെ, ആവസിക്കെങ്ങളില്‍.

Text Information
First Line: ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!
Title: ഓ ബേത്ത് ലഹേം ആ രാത്രിയില്‍ എത്ര മനോഹരം!
English Title: O little town of Bethlehem
Author: Phillips Brooks
Translator: Simon Zachariah
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us