14524. എന്നെ കൈ വിടാത്തോരന്‍പെ—എന്‍

1 എന്നെ കൈ വിടാത്തോരന്‍പെ—എന്‍
ആത്മാവ് നിന്നിലാശു ചാരും
നിന്‍ സ്നേഹത്തിന്നാഴി തന്നില്‍ ഞാന്‍
നീന്തിതുടിക്കുമെന്നുമേ—
സമൃദ്ധമായെന്നും

2 വേര്‍പിരിയാത്ത സ്നേഹമേ- എന്‍
ദീപം നിന്നിലണച്ചീടട്ടെ
നീതിസൂര്യനാം നിന്നിലല്ലോ
എന്‍ ദീപം ശോഭിക്കുമെന്നും—
പ്രശോഭയായെന്നും

3 നോവില്‍ അകന്നീടാത്തോരന്‍പെ—നിന്‍
സ്നേഹം അന്യമല്ലെനിക്ക്
മഴയിലും മാരിവില്‍ കാണും
നിന്‍ വാക്കു വ്യര്‍ത്ഥം അല്ലൊട്ടും—
പ്രഭാതത്തിലെന്നും

4 എന്‍റെ തലയുയര്‍ത്തും ക്രൂശെ—നിന്‍
സാമീപ്യമെനിക്കു വേണം
എന്‍ മഹത്വം മണ്ണടിഞാശു
പൂക്കള്‍ വിടര്‍ത്തിക്കാട്ടട്ടെ—
സമൃദ്ധമായെന്നും

Text Information
First Line: എന്നെ കൈ വിടാത്തോരന്‍പെ—എന്‍
Title: എന്നെ കൈ വിടാത്തോരന്‍പെ—എന്‍
English Title: O love that wilt not let me go
Author: George Matheson
Translator: Simon Zachariah
Meter: 88.88.6
Language: Malayalam
Copyright: Public Domain
Tune Information
Name: ST. MARGARET
Composer: Albert Lister Peace (1884)
Meter: 88.88.6
Key: A♭ Major
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact usAdvertisements


It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or subscribing to eliminate ads entirely and help support Hymnary.org.