14523. എന്നും ഉണരേണം

1 എന്നും ഉണരേണം ക്രിസ്ത്യൻ ഭക്തനെ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
മനസ്സിങ്കൽ ഭാരം-ക്ഷീണം മയക്കം
വ്യാപിച്ചിടും നേരം-ദുഷ്ടൻ തക്കമാം

പല്ലവി:
എന്നും ഉണരണം ക്രിസ്തൻ ഭക്തനെ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ

2 സാത്താൻ സിംഹം പോലെ വന്നു ഗർജ്ജിക്കും
ലോകയിമ്പമോടു നിന്നോടണയും
ദൈവദൂതൻ വേഷം അതും ധരിപ്പാൻ
ലജ്ജയില്ലശേഷം നിന്നെ വഞ്ചിപ്പാൻ [പല്ലവി]

3 എന്നും ഉണരണം നല്ല ദാസനായ്
നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞക്കായ്
തിരുമുമ്പിൽ നിന്നും പ്രാർത്ഥിച്ചിടുവാൻ
തിരുഹിതം ഗ്രഹിച്ചുട-നനുസരിപ്പാൻ [പല്ലവി]

4 എന്നും ഉണരണം ലോകേ അന്യനായി
അര കെട്ടീടെണം സ്വർഗ്ഗയാത്രയ്ക്കായ്
വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ
രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ [പല്ലവി]

5 എന്നും ഉണരണം രാത്രി വേഗത്തിൽ
അവസാനിച്ചീടും ക്രിസ്ത്യൻ വരവിൽ
ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ?
നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ? [പല്ലവി]

Text Information
First Line: എന്നും ഉണരേണം ക്രിസ്ത്യൻ ഭക്തനെ
Title: എന്നും ഉണരേണം
Author: Wolbright Nagal, 1867-1921
Refrain First Line: എന്നും ഉണരണം ക്രിസ്തൻ ഭക്തനെ
Meter: 11.11.11 D
Language: Malayalam
Copyright: Public Domain
Tune Information
Name: ST. GERTRUDE
Composer: Arthur Seymour Sullivan (1871)
Meter: 11.11.11 D
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us