14456. എൻ ദൈവമേ നിൻ മേശമേൽ

1 എൻ ദൈവമേ, നിൻ മേശമേൽ
നിൻ പാത്രം സ്നേഹം തൂകുന്നേ
നിൻ മക്കളെല്ലാം വന്നിങ്ങു
നിൻ സാന്നിധ്യം രുചിക്കട്ടെ

2 യേശുവിന്റെ ദാനമേ, തൻ
മാംസരക്തത്തിൻ വിരുന്നെ
ഈ ഭക്ഷ്യ പാനീയങ്ങളെ
ആസ്വദിപ്പതു മാ ഭാഗ്യം

3 പാത്രതയില്ലാത്തോർ മുമ്പിൽ
ഈ ദ്രവ്യങ്ങൾ വെപ്പതെന്തു?
നിൻ പേർക്കല്ലൊ രക്തം ചിന്തി
നിനക്കില്ലേ മക്കൾ വീതം?

4 കർത്താ, നിൻ മേശയ്ക്കിമ്പമായി
മോദമോടേവരും കൂടി
അതിൻ മർമ്മങ്ങൾ രുചിപ്പോർ
മുക്തി ആസ്വദിക്കട്ടിഹെ

5 ഒരുക്കമായ് വന്നീടട്ടെ
ആത്മാക്കൾ ആഗ്രഹത്തോടെ
ലോകമോഹം വിട്ടോടട്ടെ
പിരിഞ്ഞു പോയിടുമ്പോഴും

6 ജീവിപ്പിക്ക നിൻ സഭയെ
പുതുതാക്ക കൃപകളെ
രക്ഷകൻ തന്റെ രക്തത്താൽ
പുതു ശക്തി നിറക്കെന്നിൽ

Text Information
First Line: എൻ ദൈവമേ, നിൻ മേശമേൽ
Title: എൻ ദൈവമേ നിൻ മേശമേൽ
English Title: My God, and is thy table spread
Author: Philip Doddridge
Translator: Simon Zachariah
Meter: LM
Language: Malayalam
Copyright: Public Domain
Tune Information
Name: HOLLEY
Composer: George Hews (1835)
Meter: LM
Key: E♭ Major
Source: Southern Harmony, 1835
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us